ബംഗളൂരു: ദളിതനായതിനാല്‍ മൂന്നു തവണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പമേശ്വര. ദളിത് നേതാക്കളുടെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും പരമേശ്വര പറഞ്ഞു.
”ബാസവലിംഗപ്പയ്ക്കും കെ.എച്ച് രംഗനാഥിനും മുഖ്യമന്ത്രി പദവി കിട്ടിയില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പോലും മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടു. മൂന്നു തവണ എനിക്കും കിട്ടിയില്ല. പക്ഷെ അവസാനം എന്നെ അവര്‍ ഉപമുഖ്യമന്ത്രിയാക്കി”. പരമേശ്വര പറഞ്ഞു.
ദേവനഗരയില്‍ എസ്.സി വിഭാഗമായ ചാലവാദിയുടെ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് ജാതിയടിസ്ഥാനത്തില്‍ മുഖ്യമന്ത്രിമാരെ നിയമിക്കുന്നുണ്ടെന്ന് പരമേശ്വര വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ തലത്തിലും ദളിതര്‍ക്കെതിരെ വിവേചനം നടക്കുന്നുണ്ടെന്ന് പരമേശ്വര പറഞ്ഞു. സംവരണം നല്‍കുന്നുണ്ടെങ്കിലും സ്ഥാനക്കയറ്റങ്ങളിലടക്കം വിവേചനം നടക്കുന്നുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയായ പരമേശ്വര പറഞ്ഞു.
അതേസമയം ദളിതര്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് നല്‍കിയത് കോണ്‍ഗ്രസാണെന്നും ഏത് സാഹചര്യത്തിലാണ് പരമേശ്വര ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഈയടുത്ത് ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തകരുടെ ജാതിയും ഉപജാതിയും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. പ്രിയങ്കാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ നടന്ന റാലിയുടെ പ്രതികരണം രേഖപ്പെടുത്താന്‍ നല്കിയ ഫോമിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാതിയും ഉപജാതിയും രേഖപ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്.
Post Your Comments