KeralaLatest News

പി ജെ ജോസഫിനെതിരെ ബെന്നി ബെഹനാന്‍

ജോസഫ് മത്സരിക്കണോ എന്ന് തീരുമാനിക്കുന്നത് കേരള കോണ്‍ഗ്രസ് ആണ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് ആവശ്യപ്പെട്ട പി ജെ ജോസഫിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കേരള കോണ്‍ഗ്രസിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നല്‍കാനാവില്ലെന്ന് പി.ജെ ജോസഫിനെ അറിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അതേസമയം നാളെ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോസഫ് മത്സരിക്കണോ എന്ന് തീരുമാനിക്കുന്നത് കേരള കോണ്‍ഗ്രസ് ആണ്. കേരള കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥി ആക്കണമെന്നു പറയുന്നവോ അത് യുഡിഎഫ് അംഗീകരിക്കുമെന്നും ബെന്നി ബഹെനാന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു കഴിഞ്ഞെന്നും ആഗ്രഹം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റ് കിട്ടണം. രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പി.ജെ ജോസഫ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button