KeralaLatest News

മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ വിഷപ്പുക മൂലമുള്ള അപകടസാധ്യത ഒഴിവായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം മൂലമുണ്ടായ വിഷപ്പുകയില്‍ അപകടസാധ്യത ഒഴിവായെന്ന് വിദഗ്ധര്‍. കടലിന് സമീപമുള്ള നഗരമായതിനാലാണ് അന്തരീക്ഷത്തിലെ മലിനീകരണത്തോതില്‍ കാര്യമായ കുറവുണ്ടാക്കി സ്ഥിതി നിയന്ത്രണവിധേയമായതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉള്‍പ്പെട്ട മാലിന്യക്കൂമ്പാരം രണ്ട് ദിവസത്തിലധികം കത്തിയപ്പോള്‍ ഗുരുതരമായ വിഷവാതകങ്ങളാണ് പുറന്തള്ളപ്പെട്ടത്. ഈ പുകയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ അടുത്ത 48 മണിക്കൂര്‍ കൂടി തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ പുകപടലങ്ങളുടെ അനുവദനീയമായ അളവ് സൂചിപ്പിക്കുന്ന പിഎം10
ന്റെ അളവ് 100 പോയിന്റില്‍ കൂടരുത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഈ ആളവ് യഥാക്രമം 188, 207, 152 എന്നീ പോയിന്റായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന പിഎം 2.5ന്റെ അനുവദനീയമായ അളവ് 60 ആയിരുന്നെങ്കില്‍ ഇത് ശനിയാഴ്ച മൂന്നിരട്ടി വര്‍ധിച്ച് 161 വരെയെത്തി. എന്നാല്‍ ഞായറാഴ്ച ഇത് 77 ലേക്ക് കുറഞ്ഞതിനാല്‍ അപകടസാധ്യത ഒഴിവായെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നിരിന്നാലും കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ ഈ പുക ശ്വസിക്കാതെ ജാഗ്രത പാലിക്കണം.

കടലിനോട് ചേര്‍ന്ന പ്രദേശമായതിനാലാണ് കൊച്ചിയില്‍ സ്ഥിതി നിയന്ത്രണവിധേയമായത്. ഈര്‍പ്പം കെട്ടി നില്‍ക്കാത്തതും, അന്തരീക്ഷത്തിലെ ചൂടും പ്രത്യാഘാതം കുറയാന്‍ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button