കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് താത്കാലിക പരിഹാരമായി. മാലിന്യനീക്കം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പാന്റിലെ പ്ലാന്റിലെ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.
കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും സിസിടിവി ക്യാമറകളും സ്ഥാപിക്കും. മാലിന്യം വേര്‍തിരിച്ച് എത്തിക്കുന്നുവെന്ന് ഉറപ്പാക്കും. പൂര്‍ണ്ണമായും മറച്ച വാഹനങ്ങളില്‍ അല്ലാതെ മാലിന്യം എത്തിച്ചാല്‍ നഗരസഭകള്‍ക്കെതിരെ കര്‍ശന നടപടി എടുമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടതായി വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പ്ലാന്റിലെ സുരക്ഷയും സൗകര്യങ്ങളും കൂട്ടാന്‍ ഉള്ള നടപടികള്‍ തുടങ്ങിയതായി ബോധ്യപ്പെട്ടു. ഇനി മാലിന്യം നിറച്ച വണ്ടികള്‍ എത്തിയാല്‍ തടയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇവ അടച്ച വാഹനങ്ങള്‍ എന്ന് ഉറപ്പു വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിട്ടാല്‍ മാത്രം പ്ലാന്റിനെതിരെ സ്റ്റോപ്പ് മെമോ നല്‍കുന്ന കാര്യം ആലോചിക്കും എന്നും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments