മീററ്റ്: സൈനികനു നേരെ അജ്ഞാത സംഘംവെടിയുതിര്‍ത്തു. വെടിയേറ്റ സൈനികന് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ഗംഗാനഗറില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തിനിരയായ സൈമികന്‍റെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്പി നിതിന്‍ തിവാരി അറിയിച്ചു.
അതേസമയം ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ താരിഗ്രാം പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഡിവൈഎസ്പിയ്ക്ക് വീരമൃത്യു. അമന്‍ താക്കൂറാണ് മരിച്ചത്. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു.
Post Your Comments