![](/wp-content/uploads/2019/02/accident-10.jpg)
മൂവാറ്റുപുഴ: വീടുകൾ ഒരു സ്ഥലത്ത് ഒരേ പോലെ നിർമിച്ചു. ഭാര്യമാർ ഒരു പോലെ ഗർഭിണികൾ എന്നിങ്ങനെ മരണത്തിലും പിരിയാത്ത സമറിനും ഷിബിനും ഒരുപാട് പ്രത്യേകതകളുണ്ട്. പിറക്കാൻ പോകുന്ന ആദ്യത്തെ കണ്മണികളെയും ഭാര്യമാരെയും വീടുകളെയും തനിച്ചാക്കിയാണ് ഈ സുഹൃത്തുക്കൾ യാത്രയായത്.
വെള്ളിയാഴ്ച രാത്രിയാണ് വാഹനം വാങ്ങുന്നതിനായി ഇരുവരും കണ്ണൂരിലേക്കു പുറപ്പെട്ടത്. വാഹനത്തിന് വിലപറഞ്ഞുറപ്പിച്ച് അഡ്വാൻസും നൽകി തിരികെ വരുമ്പോഴാണ് ഇവരുടെ കാർ തൃശൂർ ചങ്ങരംകുളം വളയംകുളത്ത് ലോറിയിലിടിച്ച് തകർന്നത്.ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമറും ഷിബിനും മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ചെരുവിക്കാട്ടിൽ ഷാജി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
രണ്ടു പേരുടെയും കബറടക്കം നടത്തി.മരിച്ച 2 പേരും 6 മാസം മുൻപാണ് വിവാഹിതരായത്. യൂസുഫിന്റെ മാതാവ്: ബീവി. ഭാര്യ: മുംതാസ്. ഷെമിയാണ് ഷിബിന്റെ മാതാവ്. ഭാര്യ: മുഹ്സിറ.
Post Your Comments