Latest NewsLife Style

കുട്ടികള്‍ക്ക് നൽകാം കുങ്കുമപ്പൂവ്; ഗുണങ്ങൾ പലത്

ഗർഭിണിയായ സ്ത്രീകൾക്ക് കുങ്കുമപ്പൂ നൽകുന്നത് പതിവാണ്. ഉള്ളിലെ കുഞ്ഞിന്റെ വളർച്ചയ്ക്ക് കുങ്കുമപ്പൂ വളരെ നല്ലതാണ്. ഇന്ന് മിക്ക കുട്ടികളിലും കണ്ട് വരുന്ന പെരുമാറ്റ വൈകല്യമാണ് ഹൈപ്പര്‍ ആക്ടിവിറ്റി. ഹൈപ്പർ ആക്ടിവിറ്റി എന്ന അവസ്ഥക്ക് കുട്ടി ഒരു കാരണവശാലും കാരണക്കാരനാകുന്നില്ല. സാധാരണ കുട്ടികളിൽ നിന്ന് അമിതമായി ഓടി ചാടി നടക്കുക, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുക, എല്ലാവരോടും ദേഷ്യത്തോടെ സംസാരിക്കുക ഇത്തരത്തിലുള്ള സ്വഭാവമായിരിക്കും ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളിൽ കാണുന്നത്.

കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം ഹൈപ്പര്‍ ആക്ടിവിറ്റിയെ നിയന്ത്രിക്കാന്‍ കുങ്കുമപ്പൂ കൊടുക്കുന്നത് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. ‘ജേണല്‍ ഓഫ് ചൈല്‍ഡ് ആന്‍റ് അഡോളസെന്‍റ് സൈക്കോഫാര്‍മകോളജി’ യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഓര്‍മ്മശക്തയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് കുങ്കുമപ്പൂവ് എന്നും പഠനം പറയുന്നു. കുട്ടികള്‍ക്ക് പാലില്‍ കുങ്കുമപ്പൂ കലക്കി കൊടുക്കണമെന്നും പഠനം പറയുന്നു. 6 മുതല്‍ 17 വയസിനിടയിലുള്ള ഹൈപ്പര്‍ ആക്ടിവായ 54 കുട്ടികളിലാണ് ഈ പഠനം നടത്തിയത്.

കുങ്കുമപ്പൂവിന് വേറെയും പല ഗുണങ്ങളുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ രക്തമെത്തിക്കാൻ ഇത് സഹായിക്കുന്നു. കുങ്കുമപ്പൂവിന് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. രക്തത്തെ ശുദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വൃക്ക, കരള്‍, മൂത്രാശയം എന്നിവയുണ്ടാക്കുന്ന രോഗങ്ങള്‍ക്കും പരിഹാരമാണ് കുങ്കുമപ്പൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button