CinemaNewsEntertainment

അനുഷ്‌കയുടെ പുതിയ ചിത്രത്തിലെ അതിഥി വേഷം പ്രഭാസ് നിരസിച്ചു

 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആരാധകരുടെ പ്രീയ താരജോഡികളായി മാറിയവരാണ് അനുഷ്‌കയും പ്രഭാസും. ഇരുവരും തമ്മിലുള്ള ഗോസിപ്പുകളും ടോളിവുഡില്‍ നിറഞ്ഞുനിന്നതാണ്.ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസും അനുഷ്‌കയും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു.

അനുഷ്‌ക നായികയായി എത്തുന്ന സൈലന്‍സില്‍ നിന്നും പ്രഭാസ് പിന്‍മാറിയതാണ് പുതിയ വാര്‍ത്ത. അനുഷ്‌കയും മാധവനും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയില്‍ അതിഥി വേഷമായിരുന്നു പ്രഭാസിന്റേത്.ഇതില്‍ നിന്നുമാണ് താരം പിന്‍മാറിയത്.

തന്റെ പുതിയ സിനിമ സഹോയുടെ ചിത്രീകരണവുമായി തിരക്കായതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുന്നു എന്നാണ് താരം പറഞ്ഞത്. പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെ അതിഥി വേഷത്തിലെത്തുക. എന്തൊക്കെയായാലും പ്രഭാസിന്റെ പിന്‍മാറ്റം തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം ബാഹുബലി 2 ആയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button