ചേര്‍ത്തല : മുഖ്യമന്ത്രി പിണറായി പിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ കാരണം ഇരുകൂട്ടരും പുറത്തുവിട്ടിട്ടില്ല. ഏകദേശം 5 മിനിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണു ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ പൂര്‍ണ പിന്തുണ ബിജെപിയ്ക്കായിരിക്കുമെന്നതിനാല്‍ വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കൂടിക്കാഴ്ചയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ശബരിമല വിഷയത്തില്‍ തുഷാറിന്റേയും വെള്ളാപ്പള്ളിയുടേയും നിലപാട് രണ്ട് തട്ടിലായിരുന്നതിനാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരുടേയും നിലപാടുകള്‍ സിപിഎമ്മിനേയും ബിജെപിയേയും ഒരു പോലെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്.
Post Your Comments