തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കൊലപാതക കേസിലും സിബിഐ കേസ് തെളിയിച്ചിട്ടില്ല. ആകെ കൂടി മമ്മൂട്ടി ചിത്രങ്ങളിലാണ് സിബിഐ കേസ് തെളിയിച്ചിരിക്കുന്നതെന്ന വിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. കാസര്‍കോട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ വിമര്‍ശിച്ചാണ് എം സ്വരാജ് എംഎല്‍എ രംഗത്ത് എത്തിയത് . സിനിമകളില്‍ മാത്രമാണ് സിബിഐ കേസുകള്‍ തെളിയിച്ചിരിക്കുന്നത്. സിബിഐ വന്നാല്‍ എല്ലാം മലമറിക്കാം എന്ന വിശ്വാസമാണ് മലയാളികള്‍ക്കെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മമ്മൂട്ടി നായകനായെത്തിയ സിബിഐ ചിത്രങ്ങള്‍ കണ്ട മലയാളികളുടെ തെറ്റായ ബോധമാണ് സിബിഐ. സിബിഐ ഏറ്റെടുത്ത കേസുകളില്‍ ഒന്നും അവര്‍ പുതിയ പ്രതികളെ കണ്ടെത്തുകയോ അന്വേഷണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ലെന്നും കേരളത്തില്‍ സിബിഐ ആദ്യമായി അന്വേഷിച്ച പാനൂര്‍ സോമന്‍ വധക്കേസ് മുതലുള്ള ഒരു കേസിലും സിബിഐ പ്രതികളെ പിടിച്ചിട്ടില്ലെന്നും സ്വാരാജ് അഭിപ്രായപ്പെട്ടു. മാത്രമല്ല കേരളത്തില്‍ സിബിഐ അന്വേഷിച്ച് കണ്ടെത്തി മാതൃകയായ ഒരു കേസെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നും സ്വരാജ് ചോദിച്ചു.
Post Your Comments