തിരുവനന്തപുരം : വിമാനത്താവളം നടത്തിപ്പുമായി ബന്ധപെട്ടു നടന്ന ലേലത്തിൽ ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ചതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിൽ നല്ല പരിചയക്കാരാണ്. അല്ലാതെ വിമാനത്താവള നടത്തിപ്പിൽ അദാനി ഗ്രൂപ്പിന് ഇതുവരെ പരിചയമില്ല. വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം സംബന്ധിച്ച് ബിഡിൽ ആറിൽ അഞ്ചും അദാനി ഗ്രൂപ്പിനു ലഭിച്ചത് വിചിത്രമാണെന്നും, ഒരു കൂട്ടർക്കു തന്നെ കിട്ടുമ്പോൾ പുറമേ നോക്കുന്നവർക്കു സ്വാഭാവികമായും സംശയം വരുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വിമാനം ആകാശത്തിലൂടെ പറക്കുന്നതാണെങ്കിലും വിമാനത്താവളത്തിനുള്ള സൗകര്യം ഭൂമിയിൽ ഒരുക്കേണ്ടതാണ്. വിമാനത്താവളത്തിൽ വികസനം നടക്കണമെങ്കിൽ അദാനി എന്ന കുത്തക വിചാരിച്ചാൽ മാത്രം നടക്കില്ല. വിമാനത്താവളങ്ങളിലെ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. സംസ്ഥാന സർക്കാരാണു സ്ഥലമെടുത്തു കൊടുക്കേണ്ടത്. അക്കാര്യം സംസ്ഥാനം ചെയ്യുമെന്നും സംസ്ഥാനത്തെ ശത്രുപക്ഷത്തു നിർത്തി കാര്യങ്ങൾ നടത്താമെന്ന് കേന്ദ്രസർക്കാർ കരുതുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Post Your Comments