ന്യൂഡൽഹി: ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട കേസിലെ വാദം ഇന്ന് സുപ്രീംകോടതിയിൽ ആരംഭിക്കും. സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്ക് മാത്രമേ സ്വത്ത് വകകൾ വിൽക്കാനാകൂ എന്ന് നിഷ്‍കർഷിക്കുന്ന ആർട്ടിക്കിൾ 35 എ റദ്ദാക്കണമെന്ന ഹർജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. ഹർജി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് സുരക്ഷ കേന്ദ്ര സർക്കാർ ശക്തമാക്കി.
നൂറ് ബറ്റാലിയൻ അർദ്ധ സൈനികരെയാണ് കശ്‍മീരിൽ അധിക സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ ഹർത്താൽ അടക്കമുള്ള പ്രതിഷേധ പരിപാടികൾ വിഘടനവാദികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് സുരക്ഷാ സേനകൾ നിരവധി വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തത്.
Post Your Comments