Latest NewsKerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജോസഫ് -മാണി വിഭാഗങ്ങള്‍ തമ്മിലുള്ള സീറ്റ് തര്‍ക്കം മുറുകുന്നു

നിഷാ മാണി സ്ഥാര്‍ത്ഥി ആയേക്കും

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ജോസഫ്-മാണി വിഭാഗങ്ങള്‍ ഇടയുന്നു.
പി.ജെ.ജോസഫ് കോട്ടയം സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്നാണു കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തീരുമാനം. കോട്ടയത്തെ സ്ഥാനാര്‍ഥി മാണിയുടെ കുടുംബത്തില്‍ നിന്നായേക്കുമെന്ന് ജോസഫും കൂട്ടരും നേരത്തേ തിരിച്ചറിഞ്ഞതായും പറയപ്പെടുന്നു.

കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ചിനു രൂപം നല്‍കി ചെയര്‍പേഴ്‌സനായി നിഷയെ കഴിഞ്ഞ ദിവസം നിയമിച്ചതും ഈ അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടുന്നു. ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നിഷയുെട സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാണിഗ്രൂപ്പ് ആദ്യം പിന്‍മാറിയത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് യുഡിഎഫ് തന്നെ പരിഹാരം കാണണമെന്നാണ് ജോസഫ് വിഭാഗത്തിന്റെയും ആവശ്യം.

അതേസമയം തങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും സീറ്റിനെ കുറിച്ച് ധാരണയായെന്നും ജോസ് കെ.മാണി എം.പി പറഞ്ഞിരുന്നു. ഇതിനിടെയാണ് നിഷയെ മത്സരിപ്പിക്കാന്‍ ഉള്ളില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുള്ള വാര്‍്ത്ത പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button