ഇസ്ലാമാബാദ്: പുല്‍വാമയിൽ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതിർത്തിയിൽ സമാധാനമാണ് ഉണ്ടാകേണ്ടത്. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരം നല്‍കണമെന്നും ഇമ്രാന് വ്യക്തമാക്കി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാക് ബന്ധം സംബന്ധിച്ച തെളിവുകള്‍ ഇന്ത്യ നല്കിയാല് നടപടിയെടുക്കുമെന്നും ഇമ്രാന് ആവര്‍ത്തിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങി രാഷ്ട്രീയം കളിക്കുകയാണെന്നും ഇമ്രാന് പറഞ്ഞു.
അതേസമയം പാകിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാക് സൈനികവക്താവിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു.അനിവാര്യമായ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുനല്കാന് തയ്യാറായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Post Your Comments