ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കണമെന്നാണ് ഡോക്ടമാർ പറയുന്നത്. കാരണം, കുട്ടികളുടെ പ്രതിരോധശേഷി വർധിക്കാൻ ഏറ്റവും നല്ല മരുന്നാണ് നെയ്യ്. എല്ലുകളുടെ വളര്‍ച്ചക്ക് ഏറെ നല്ലതാണ് നെയ്യ്. കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ മസിലുകള്‍ക്ക് കരുത്തും നൽകുന്നു. ഭാരം കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകാം. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ് നെയ്യ്.
മിക്ക കുട്ടികൾക്കും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകാൻ ശ്രമിക്കുക. വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ് ആണെങ്കില്‍ അവ ‘ഫാറ്റ് സൊല്യുവബിള്‍ ആസിഡു’കളാലും ആരോഗ്യകരമായ ‘ഫാറ്റി ആസിഡു’കളാലും സമ്പുഷ്ടമായിരിക്കും. ജലദോഷം, ചുമ, കഫക്കെട്ട് കുട്ടികളെ ബാധിക്കുന്ന പതിവു പ്രശ്നങ്ങളാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെയ്യ്. നെയ്യില്‍ വെളുത്തുള്ളി മൂപ്പിച്ചു നല്‍കുന്നത് ജലദോഷം മാറാന്‍ ഏറെ നല്ലതാണ്. നെയ്യില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
പെട്ടെന്ന് ദഹിക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ്. കുട്ടികളുടെ ചര്‍മത്തില്‍ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മത്തിലെ ചൊറിച്ചില്‍, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റും. എക്സീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെയ്യ്.
Post Your Comments