ദുബായ്: വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയം ഈ ദുബായിയോട് തന്നെ.ദുബായ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. . ദുബായ് ടൂറിസംവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 1.6 കോടി ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം ദുബായിലെത്തിയത്. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയിരിക്കുന്നത് ഇന്ത്യയില്‍നിന്നാണ്. 20 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ദുബായ് സ്ദര്ശിച്ചത്
ബോളിവുഡ് താരം ഷാരൂഖ് ഖാന് ബ്രാന്‍ഡ് അംബാസഡറായ പരസ്യചിത്രവും ഇന്ത്യയിലുടനീളം നടത്തിയ പ്രചാരണപരിപാടികളും പുതിയ ടൂറിസം പങ്കാളികളുമാണ് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ വര്‍ധനയ്ക്ക് വഴിയൊരുക്കിയതെന്ന് ടൂറിസംവകുപ്പ് മേധാവി ഹിലാല്‍ സായിദ് അല്‍മാരി പറഞ്ഞു. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം സൗദിക്കും, മൂന്നാംസ്ഥാനം യു.കെ.ക്കുമാണ്. ചൈന, റഷ്യ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 12 മുതല്‍ 20 ശതമാനം വരെ വര്ധനയുണ്ടായിട്ടുണ്ട
ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ഐ.എം.ജി. വേള്‍ഡ്, ലാ മെര്, ദുബായ് ഫ്രെയിം തുടങ്ങിയവയാണ് ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രങ്ങള്‍. 2025-ഓടെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമായി ദുബായിയെ മാറ്റുക എന്നതാണ് ദുബായിയുടെ ടൂറിസം സ്ട്രാറ്റജി. ഈ ലക്ഷ്യത്തിലേക്ക് ദുബായ് എത്തിക്കൊണ്ടിരിക്കുയാണെന്നതിന്റെ സൂചനയാണ് പുതിയ കണക്കുകള്‍.
Post Your Comments