ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്,ജി.സുധാകരൻ,പി തിലോത്തമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്റർ മൂന്നരക്കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനനുള്ള സംസ്ഥാന സർക്കാരിന്റെ സമ്മാനമായാണ് പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്റർ വിലയിരുത്തപ്പെടുന്നത്.
ആരാധനാലയങ്ങൾക്ക് സഹായം നല്കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്ശന് കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാർ നേരിട്ട് കണിച്ചുകുളങ്ങരയിൽ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്റർ നിർമ്മിക്കുന്നത്
Post Your Comments