KeralaLatest NewsIndia

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി മോഷണം നടത്തുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ അറിയാതെ കേന്ദ്രമന്ത്രി കിസാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കേന്ദ്ര പദ്ധതി ബിജെപി പരിപാടിയാക്കി മാറ്റിയെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിമര്‍ശനം.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി നടപ്പാക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനത്തിന് കര്‍ഷകരെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രിയുമായുള്ള മന്‍ കി ബാത്തിന് സുനില്‍കുമാറിനെയും കടകംപള്ളിയെയും ക്ഷണിച്ചിട്ട് കാര്യമില്ല.

അതാണ് കര്‍ഷകരെ വിളിച്ചതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പദ്ധതികള്‍ പലതും പേര് മാറ്റി,കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും വാങ്ങി മോഷണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button