Latest NewsKeralaIndia

കെ ആര്‍ മീരയുമായുള്ള തർക്കം , വി ടി ബല്‍റാമിനെതിരെ പരാതി

മീര എന്ന് തന്നെയേ വിളിക്കൂ ആർക്കും അക്ഷരം തെറ്റരുതെന്നു ഫേസ്‌ബുക്കില്‍ ബലരാമൻ തിരിച്ചു പരിഹസിക്കുകയും ചെയ്തിരുന്നു

കോഴിക്കോട്: എഴുത്തുകാരി കെ ആര്‍ മീരയും വി ടി ബൽറാം എം എൽ എയുമായുള്ള തർക്കം പുതിയ തലങ്ങളിലേക്ക്. പോ മോനെ ബാല രാമാ എന്ന മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ബലരാമനെ ചൊടിപ്പിക്കുകയും മീര എന്ന് തന്നെയേ വിളിക്കൂ ആർക്കും അക്ഷരം തെറ്റരുതെന്നു ഫേസ്‌ബുക്കില്‍ ബലരാമൻ തിരിച്ചു പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫേസ്‌ബുക്കില്‍ കമന്റിട്ട വി ടി ബല്‍റാം എംഎല്‍എക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ചിലർ ഇപ്പോൾ.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്‌മയാണ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.കെ ആര്‍ മീരയെ ഫേസ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്‌ത വി ടി ബല്‍റാമിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കൂട്ടായ്‌മയുടെ ആവശ്യം.

കാസർകോട് ഇരട്ട കൊലപാതകത്തിനെതിരെ സാംസ്കാരിക നായകർ പ്രതികരിക്കാത്തതിനെതിരെ ബലരാമൻ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായി കെ ആർ മീര ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ആയിരുന്നു ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്. ഇത് നിരവധി പേര് ഏറ്റെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button