കൊച്ചി: കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെ എം.ബി രാജേഷിന് പിന്തുണയുമായി രംഗത്തെത്തിയ എഴുത്തുകാരി കെ.ആര്‍. മീരയെയാണ് രാഹുല്‍ പരിഹസിച്ചത്.
മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നതുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് രാഹുല്‍ പ്രതികരിച്ചു. ‘അത്യധികം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയും സര്‍വ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ.ആര്‍. മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നിരിക്കുന്നു. ആയതിനാല്‍ ഇന്ന് പ്രതികരിക്കുവാന്‍ കഴിയുന്നില്ല. ക്ഷമിക്കുക..’ രാഹുല്‍ കുറിച്ചു
Post Your Comments