തിരുവല്ല : കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്നും മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കായിക രംഗത്ത് പ്രതിഭയുടെ തിളക്കം കൂട്ടാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
ഫിഫാ നിലവാരമുള ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക്ക് ട്രാക്ക്, സിമ്മിംഗ് പൂള്‍ ,മള്‍ട്ടീ പ്ലക്സ് തീയറ്റര്‍, പാര്‍ക്ക് എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ സ്റ്റേഡിയത്തിലുണ്ടാക്കും. നഗരസഭയ സ്റ്റേഡിയം ഏറ്റെടുത്താണ് അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
പരിമിതികളില്‍ നിന്ന് കായിക രംഗത്ത് വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കായിക താരങ്ങളുടെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
Post Your Comments