KeralaLatest News

മലയാളികളെ പരിഹസിച്ച് വീണ്ടും അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഫോണെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികള്‍ രാവിലെ മുതല്‍ ചിന്തിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മലയാളികെളുടെ അലസ മനോഭാവത്തിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജോലികള്‍ ചെയ്യുന്നതെല്ലാം ബംഗാളികളാണെന്നും മറ്റുള്ളവരെ ഫോണിലൂടെ വധിക്കലാണ് മലയാളികളുടെ പണിയെന്നും അല്‍ ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കഴിഞ്ഞ ദിവസം വാഗമണ്ണില്‍ സാഹസിക റൈഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ല. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ വാഗമണിലുണ്ടാക്കിയ റോപ് വേയാണ് തകര്‍ന്നത്. നിക്കതില്‍ ഉത്തരവാദിത്വമില്ല. പണം നല്‍കിയതു മാത്രമേയുള്ളൂവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പവ്യക്തമാക്കി. നേരത്തേ നമ്പി നാരയാണ് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സംസ്ഥാന മുന്‍ പോലീസ് മോധാവി രംഗത്തെത്തിയപ്പോള്‍ ഇത് മലയാളികളുടെ ഡിഎന്‍എ പ്രശ്‌നമാണെന്ന് കണ്ണന്താനം പറഞ്ഞിരുന്നു. കൂടാതെ മലയാളികളുടെ ഡിഎന്‍എ മാറിയാലെ കേരളത്തില്‍ ടൂറിസം വളരുകയുള്ളുവെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button