പുതിയ ഭരണഘടനക്കായി ക്യൂബക്കാര്‍ ഇന്ന് വോട്ട് ചെയ്യും. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നയങ്ങളില്‍ മാറ്റം കൊണ്ടു വരുന്നതാകും പുതിയ ഭരണഘടന. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയില്‍ പരീക്ഷണ വോട്ടെടുപ്പും നടത്തിയിരുന്നു.കഴിഞ്ഞ ഡിസംബറിലാണ് പുതിയ ഭരണഘടനയുടെ അന്തിമ കരടിന് ക്യൂബന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.പുതിയ ഭരണഘടന നിലവില്‍ വരുന്നതോടെ കാതലായ മാറ്റത്തിനാകും ക്യൂബയില്‍ തുടക്കമാവുക. ജനങ്ങള്‍ക്ക് സംരംഭങ്ങളില്‍ സ്വന്തമായി മുതല്‍ മുടക്ക് നടത്താനും, ഇതോടെ ജനങ്ങള്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ നടപ്പിലാക്കാനാകും.
സര്‍ക്കാരിന്റെ ഘടന, പ്രസിഡണ്ടിന് പ്രായപരിധി, കാലാവധി നിശ്ചയിക്കല്‍, സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പാക്കല്‍ എന്നിവയെല്ലാമാണ് പുതിയ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ ഭരണഘടന സ്ഥാനം നല്‍കുന്നുണ്ട്.സര്‍ക്കാരിന്റെ ഘടന, പ്രസിഡണ്ടിന് പ്രായപരിധി,കാലാവധി, സാമൂഹികവും സാമ്പത്തികവുമായ നീതി എന്നിവയും പുതിയ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുക, പ്രതിപക്ഷത്തിന് സ്ഥാനം നല്‍കുക, തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ ഭരണഘടന.
Post Your Comments