NattuvarthaLatest News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

പാലോട്: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. അടൂര്‍ കെഎപി ത്രി ബറ്റാലിയനിലെ പൊലീസുകാരന്‍ അല്‍ അമീന്‍(28) ആണ് അറസ്റ്റിലായത്. പാലോട് പെരിങ്ങമ്മല സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പൊലീസുകാരന്‍ പലതവണ പലയിടത്തും കൊണ്ടു പോയി. തുടര്‍ന്ന് പൊലീസുകാരന്റെ ആവശ്യപ്രകാരം തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആലോചനയുമായെത്തി കല്യാണം കഴിക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ ഇതിന് ശേഷം പൊലീസുകാരന് മറ്റൊരു ആലോചന വന്നപ്പോള്‍ ആ കല്യാണം ഉറപ്പിച്ചു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി. പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. പെണ്‍കുട്ടിയെ പൊലീസുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു. പെണ്‍കുട്ടി പാലോട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button