മുംബൈ: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോകുയ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പെണ്‍കുട്ടി ട്രെയിനിന്റെ അടിയിലേക്ക് വീണ് അപായപ്പെടാനുളള സാധ്യതയാണ് യാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്.
മുംബൈയിലെ മലാഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി, നിയന്ത്രണം വിട്ട് വീഴാന്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഈ സമയം സംഭവം ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന മറ്റൊരു യാത്രക്കാരന്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന റെയില്‍വേ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനും സഹായത്തിനെത്തി.
അല്ലാത്തപക്ഷം ട്രെയിനിന്റെ അടിയില്‍പ്പെട്ട് പെണ്‍കുട്ടി അപായപ്പെട്ടേനെ.
Post Your Comments