ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എയ്്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്ത് വിഘടന വാദികള്‍.
സമരത്തിന്റെ പശ്ചത്താലത്തില്‍ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിഘടന വാദി നേതാക്കളെയും 200 ഓളം ജമാ അത്തെ ഇസ്ലാമി നേതാക്കളെയും പൊലീസ് കരുതല്‍ തടങ്കലിലാക്കി. പതിനായിരം അര്‍ധ സൈനികരെ സംസ്ഥാനത്ത് അധികമായി വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ മരുന്നുകള്‍ കരുതി വയ്ക്കാന്‍ ആശുപത്രികള്‍ക്കും റേഷന്‍ സാധനങ്ങളും ഇന്ധനവും ശേഖരിച്ചുവയ്ക്കാന്‍ വ്യാപാരികള്‍ക്കും സംസ്ഥാന ഭരണകൂടം നിര്‍ദേശിച്ചു. എന്നാല്‍ ഉത്തരവുകളുടെ പേരില്‍ ആശങ്ക വേണ്ടെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രതികരണം.
Post Your Comments