Latest NewsNewsIndia

നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇടപെടേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിൽ; കേന്ദ്രം സുപ്രീംകോടതിയിൽ

വിവരങ്ങൾ വളരെവേഗം പ്രചരിപ്പിക്കാൻ ശേഷിയുള്ള വാട്‌സാപ്പ്‌, ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: നിയന്ത്രണം വേണ്ടത് ഡിജിറ്റൽ മാധ്യമങ്ങൾക്കെന്ന വാദവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇടപെടേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിലാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. എന്നാൽ വിവരങ്ങൾ വളരെവേഗം പ്രചരിപ്പിക്കാൻ ശേഷിയുള്ള വാട്‌സാപ്പ്‌, ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

സുദർശൻ ടി.വി.യിലെ ‘ബിന്ദാസ് ബോൽ’ പരിപാടിയുടെ രണ്ട് എപ്പിസോഡുകൾ വിലക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി. എന്നാൽ പത്ര, ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ ആവശ്യത്തിന് നിയമങ്ങളും വിധികളും നിലവിലുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദ. അതിനാൽ, മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള എന്തെങ്കിലും നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ തുടങ്ങേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളിൽ നിന്നാണെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു.

Read Also: രാജ്യത്ത് കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ സജീവം ; ഇതുവരെ എന്‍ഐഎ പിടികൂടിയത് 120ലധികം തീവ്രവാദികളെ : കേന്ദ്രം

മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനവുമാണ് ഇപ്പോഴത്തെ കേസിലെ വിഷയം. പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗരേഖകൾ ആവശ്യമില്ല. ഓരോ കേസിലെയും വിഷയങ്ങൾ പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കേണ്ടതെന്നും കേന്ദ്രം പറഞ്ഞു. പ്രഥമദൃഷ്ട്യാ മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്ന സുദർശൻ ടി.വി.യിലെ ‘ബിന്ദാസ് ബോൽ’ പരിപാടിയുടെ രണ്ട് എപ്പിസോഡുകളുടെ സംപ്രേഷണം ഈമാസം 15-ന് സുപ്രീംകോടതി വിലക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button