NewsInternational

സെര്‍ബിയന്‍ പ്രധാനമന്ത്രിക്ക് സ്വവര്‍ഗ ബന്ധത്തില്‍ കുഞ്ഞ് പിറന്നു

 

ബെല്‍ഗ്രേഡ്: സെര്‍ബിയയില്‍ പ്രധാനമന്ത്രി അന ബര്‍ണാബിക്കിന്റെ ലെസ്ബിയന്‍ പങ്കാളി മെലിക ജുര്‍ജിക് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആദ്യമായാണ് ഒരു ലോകനേതാവിന് സ്വവര്‍ഗബന്ധത്തില്‍ കുഞ്ഞ് പിറക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൃത്രിമബീജസങ്കലനത്തിലൂടെയാണ് മെലിക ഗര്‍ഭം ധരിച്ചത്. കുഞ്ഞിന് ഇഗോര്‍ എന്ന് പേരിട്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

സെര്‍ബിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയുമായ അന ബര്‍ണാബിക് ജൂണിലാണ് ചുമതലയേറ്റത്. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാത്ത രാജ്യം അനയുടെ ഭരണത്തില്‍ മാറ്റം പ്രതീക്ഷിച്ചെങ്കിലും അവര്‍ ഇതുവരെയും ഈ വിഷയത്തില്‍ രാഷ്ട്രീയ നിലപാടെടുത്തിട്ടില്ല. ഇത് എല്‍ജിബിടി വിഭാഗത്തില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്ന് സെര്‍ബിയന്‍ ഭരണഘടന നിരീക്ഷിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനും സെര്‍ബിയയില്‍ നിയമമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button