ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചനയും റോബര്‍ട്ട് വദ്ര നല്‍കിക്കഴിഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന വദ്ര നല്‍കിയത്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്‌നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര പറയുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ പ്രവേശന മോഹം പ്രകടിപ്പിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികള്‍ നേരിടുന്ന റോബര്‍ട്ട് വദ്ര ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.
Post Your Comments