Latest News

പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​നില മെ​ച്ച​പ്പെ​ട്ടെന്ന് ഗോവ ആ​രോ​ഗ്യ​മ​ന്ത്രി

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായും ആരോഗ്യ മന്ത്രി വി ​ശ്വ​ജി​ത്ത് റാ​ണെ. പ​നാ​ജി​യി​ലെ ഗോ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇന്ന് അ​സ്വ​സ്ഥ​ത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം നല്‍കിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഫ്രാ​ന്‍​സി​സ് സി​ല്‍​വേ​രി​യ​യും ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ വി​വ​രം തി​ര​ക്കാ​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത് എന്നാല്‍ മുഖ്യമന്ത്രിയെ കാണാന‍് സാധിച്ചില്ലെന്നും എംഎല്‍എ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button