കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന അമ്മയേയും കുഞ്ഞിനേയും സൗജന്യ നിരക്കില്‍ വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പരിപാടിക്ക് തുടക്കമായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പരിപാടി ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള 8 പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു.
എന്‍എച്ച്എമ്മിന്റെ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘അമ്മയും കുഞ്ഞും’ പദ്ധതിയുടെ തുടര്‍ച്ചയാണ് ‘മാതൃയാനം’.മലയോര മേഖലയായ താമരശ്ശേരി ഗവ:താലൂക്ക് ആശുപത്രിയിലാണ് കഴിഞ്ഞ നവംബറില്‍ മാതൃയാനം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇത് വിജയകരമായി കണ്ടതോടെയാണ് ഏഷ്യയിലെ തന്നെ കൂടുതല്‍ പ്രസവം നടക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളെജിലും പദ്ധതി തുടങ്ങിയത്.
Post Your Comments