ദിലീപ് നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുകയാണ്. ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഒരു താരം സിദ്ദിഖാണ്. കഞ്ചാവ് ശീലമാക്കിയ ഈ കഥാപാത്രം നായകന്റെ അച്ഛനായാണ് എത്തുന്നത്. ഒട്ടേറേ ഹാസ്യ മുഹൂര്‍ത്തങ്ങള്‍ക്കും സിദ്ദിഖിന്റെ ഈ വേറിട്ട പ്രകടനം വഴിവെക്കുന്നുണ്ട്. സിദ്ദിഖിന്റെ ഈ ന്യൂ ജനറേഷന്‍ ഫാദര്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
https://www.youtube.com/watch?v=4Ps7KfbN9C0
Post Your Comments