തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് താൽപര്യകുറവ് കൊണ്ടുമാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതിയുടെ ആവശ്യമില്ല. കാസര്‍കോട്ടെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുമായി ഒരു തരം ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു എന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മരണ വീട്ടില്‍ മുഖ്യമന്ത്രി എത്തിയാല്‍ മുഖത്ത് തുപ്പാന്‍ കോണ്‍ഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ല. അത് ഒരു പക്ഷെ സിപിഎമ്മിന്‍റെ സംസ്കാരമായിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു
Post Your Comments