KeralaLatest News

ചൂട് കൂടുന്നു : സൂര്യാഘാത ജാഗ്രത നിര്‍ദേശം

പത്തനംതിട്ട: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്നു. ഒന്നരയാഴ്ചയായി ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35വരെയായി ഉയര്‍ന്നു. ശനിയാഴ്ച 33ഡിഗ്രി സെല്‍ഷ്യസാണ് ചൂട്.

കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അന്തരീക്ഷ താപനില 35ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നത്. ചൂടുകൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകല്‍ 11-മണി മുതല്‍ മൂന്നുമണി വരെ വെയിലത്തുള്ള ജോലികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്തെത്തി. ചൂടു വര്‍ധിക്കുന്നത് വരുംദിവസങ്ങളില്‍ കടുത്ത കുടിവെള്ള ദൗര്‍ലഭ്യത്തിനും വരള്‍ച്ചയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരും പറഞ്ഞു

ചൂട് കൂടിയതോടെ ജില്ലയിലെ പലപ്രദേശങ്ങളിലും ത്വഗ്രോഗങ്ങള്‍ പടരുന്നു. അടൂര്‍, പന്തളം ഭാഗങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. പൊടിശല്യം രൂക്ഷമായതും ത്വഗ്രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നു. ചൂടുകുരു, ചൊറിച്ചില്‍, വരട്ടുചൊറി തുടങ്ങിയ രോഗങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button