തൃശ്ശൂര്‍ :കടന്നുപോയ സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ വികസന പ്രതീക്ഷയുമായി സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്ര നാഥ്. ഇരിങ്ങാലക്കുട റൂറല്‍ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ നേരിടേണ്ടിവന്ന ഈ സര്‍ക്കാരിന് സാമ്പത്തികമായി നാടിന്റെ വികസന സ്വപ്‌നത്തിലേക്ക് നടന്നടുക്കുവാന്‍ നേരിടേണ്ടിവന്ന കടമ്പകള്‍ വളരെ വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഖി ദുരന്തം കേരളത്തില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി. നിപയുടെ പിടിയില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എടുത്ത തീരുമാനങ്ങള്‍ പ്രശംസനീയമാണ്. ഓരോ പ്രതിസന്ധിയും കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. ഇതിനെയെല്ലാം മറികടക്കാനായി കഷ്ടപ്പാടുകളെല്ലാം മറികടന്നു വികസന കുതിപ്പിലേക്കു കേരളം നടന്നടുക്കുകയാണ്. എല്ലാ മേഖലയിലും വികസനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പതിജ്ഞാബദ്ധമാണ്. മോശമായിരുന്ന സമ്പദ് വ്യവസ്ഥയില്‍ നിന്ന് ആരോഗ്യ രംഗത്തും കാര്‍ഷിക രംഗത്തും പൊതു വിദ്യാഭ്യാസ രംഗത്തുമെല്ലാം മികച്ച പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാന്‍ ഭരണകൂടത്തിനു സാധിച്ചു. സര്‍ക്കാര്‍ ആയിരം ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സാമ്പത്തിക രംഗത്തെ ഗുണകരമായ മാറ്റം നാടിന്റെ വികസനത്തിന് എന്നും മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു
Post Your Comments