ശ്രീനഗര്‍: പാകിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാകുമെന്ന തോന്നല്‍ പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ മാത്രമേ നല്‍കുകയുള്ളുവെന്നും ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുണ്ടല്ലോ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ എന്താണ് ചെയ്തതെന്ന് പറയട്ടെയെന്നും ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ അവസ്ഥയെന്താണെന്ന് ചിന്തിക്കണം, രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് നല്‍കിയില്ലെന്നും ഫറൂഖ് ആരോപിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യന്‍ തുടങ്ങിയവയെ ഭിന്നിപ്പിച്ച് അതുവഴി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്ള പറഞ്ഞു.
Post Your Comments