KeralaLatest News

സംസ്ഥാനത്തെ 75% നാട്ടാനകളും അന്യനാട്ടുകാർ

പത്തനംതിട്ട : കേരളത്തിലുള്ള 75% നാട്ടാനകളും അന്യസംസ്ഥാനത്ത് നിന്നുള്ളവയെന്ന് റിപ്പോർട്ട്.  കേരളത്തിലുള്ള 521 നാട്ടാനകളിൽ 393 പേരും ഇതരസംസ്ഥാന ആനകളെന്ന് വനംവകുപ്പിന്റെ കണക്കിലാണ് പറയുന്നത്. 128 ആനകൾ മാത്രമാണ് കേരളത്തിൽനിന്നുള്ളവ.ആനകളുടെ സർവേ പൂർത്തിയാക്കി ഉടമസ്ഥാവകാശ പട്ടിക തയാറാക്കുകയാണ് വനംവകുപ്പ്.

ആനകൾ കൂടുതലെത്തിയത് ബീഹാറിൽ നിന്നാണ്. ബീഹാർ (110) ,അസം (87), കർണാടകം (36), അരുണാചൽ (21), ആൻഡമാൻ (19), തമിഴ്നാട് (4), മഹാരാഷ്ട്ര (5), ജാർഖണ്ഡ് (2), ഒഡീഷ (1). ആകെ 285. ബാക്കി 108 ആനകൾ ഇതര സംസ്ഥാനത്തു നിന്നാണെങ്കിലും എവിടെ നിന്നാണെന്നു വ്യക്തമല്ല. രേഖകൾ തപ്പി ഇതരസംസ്ഥാനത്തേക്ക് പോകേണ്ടി വരും.

പേരുവിവര ശേഖരണം പൂർത്തിയാകുന്നതോടെ ആനകളെ വിൽക്കാനോ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരാനോ കഴിയില്ല. അരുണാചൽ പ്രദേശിൽ നിന്നു 2 ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാൻ വനംവകുപ്പിന്റെ കയ്യിൽ കോട്ടയം സ്വദേശി അടുത്തിടെ അപേക്ഷ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button