പാറശാല : ബാങ്ക് ലോക്കറിൽ നിന്ന് അമ്മയുടെ 30 പവൻ സ്വർണം കവർന്ന വളർത്തുമകളും ഭർത്താവും പിടിയിൽ. മുവോട്ട്കോണം ശ്രിശൈലത്തിൽ ജയകുമാരിയുടെ മകൾ ശ്രിനയ(18), ഭർത്താവ് പനച്ചമുട് പാറവിള പുത്തൻവീട്ടിൽ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്.
പരശുവയ്ക്കൽ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറിൽ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വർണം എടുത്തതെന്നു പോലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വർണം ഷാലുവിന്റെ വീട്ടിൽ നിന്നു പോലീസ് വീണ്ടെടുത്തു.
അമ്മ പുറത്തുനിൽക്കുന്നുവെന്ന വ്യാജേനയാണ് മകൾ ബാങ്ക് ലോക്കർ തുറപ്പിച്ചത്. താക്കോൽ കൈവശമുള്ളതിനാലും പലതവണ മാതാവിനൊപ്പം ശ്രിനയ മുൻപു ബാങ്കിലെത്തിയിട്ടുള്ളതിനാലും ജീവനക്കാർ സംശയം കൂടാതെ ലോക്കർ തുറന്നു നൽകുകയായിരുന്നു.
Post Your Comments