വത്തിക്കാന്‍ സിറ്റി: പാതിരിമാര്‍ക്കെതിരെ വന്ന ബാലപീഡന പരാതികളുടെ ഫയലുകള്‍ മുക്കിയെന്ന് മുതിര്‍ന്ന കത്തോലിക്ക കര്‍ദിനാളിന്റെ വെളിപ്പെടുത്തല്‍. ജര്‍മന്‍ കര്‍ദിനാളായ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സാണ് നിര്‍ണായക വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്. പുരോഹിതര്‍ നടത്തുന്ന ബാലപീഡനത്തിന് കടിഞ്ഞാണിടാന്‍ വത്തിക്കാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലപീഡന പരാതികള്‍ നശിപ്പിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ബാലപീഡകരായ പാതിരിമാരുടെ പ്രവൃത്തിയെ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments