ന്യൂഡല്‍ഹി: അഫ്‌സ്പ പ്രഖ്യാപിക്കാത്ത പ്രദേശങ്ങളില്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആളുകളെ കസ്റ്റഡിയിലെടുക്കാനും അസം റൈഫിള്‍സിന് അധികാരം നല്‍കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. ഉത്തരവിലെ സാങ്കേതികപിഴവും നടപ്പാക്കിയാല്‍ തിരിച്ചടിയായേക്കുമെന്ന ഭയവുമാണ് താത്കാലികമായി പിന്‍വലിക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പുനഃപരിശോധനയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചനയും നടത്തിയശേഷം പിന്നീട് ഉത്തരവ് നടപ്പാക്കിയേക്കും. മ്യാന്‍മാര്‍ അതിര്‍ത്തി മേഖലയുടെ ചുമതലയുള്ള അസം റൈഫിള്‍സ് സായുധസംഘങ്ങള്‍ക്കെതിരായ ദൗത്യങ്ങളിലേര്‍പ്പെടാറുണ്ട്.
പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സാമൂഹിക-രാഷ്ട്രീയാന്തരീക്ഷം കലുഷമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയമാണ് ഉത്തരവ് പിന്‍വലിച്ചതിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
Post Your Comments