തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന് കിസാന്‍ സമ്മാന്‍ നിധിയുടെ
ഉദ്ഘാടനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെന്ന കൃഷി മന്ത്രി വി. എസ് സുനില്‍ കുമാറിന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.കിസാന്‍ സമ്മാനിന്റെ ഉദ്ഘാടനം നടന്നത് ഗോരഖ്പുൂരിലാണെന്നും തിരുവനന്തപുരത്ത് നടന്നത് സാക്ഷ്യം വഹിക്കല്‍ മാത്രമാണെന്നും കണ്ണന്താനം വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി മോഷണം നടത്തുകയാണെന്നും കണ്ണന്താനം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ നടത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് കൃഷിമന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പദ്ധതികളെ രാഷ്ട്രീയ വേദികളാക്കാന്‍ ബിജെപി തുനിയുന്നത് തരംതാഴ്ന്ന നടപടിയാണ്. സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ബിജെപി ഇടപെടുന്നത്.ഫെഡറല്‍ സംവിധാനത്തെ ആകെ ബിജെപി വെല്ലുവിളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
Post Your Comments