ഗോലാഘട്ട്: അസമിനെ വേദനയിലാഴ്ത്തിയ വ്യാജമദ്യ ദുരന്തത്തില്‍ ദിവസങ്ങള്‍ കഴിയുന്തോറും ദുരന്തത്തിന്‍റെ വ്യാപ്തി ഏറിവരുകയാണ്. ഇതുവരെ 140 പേരുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെയുളള ജുഗിബാരിയിലെ തേയില എസ്റ്റേറ്റി വ്യാജമദ്യദുരന്തമുണ്ടായത്. രിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അന്‍പതിനായിരം രൂപയും അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. നിരവധി പേരാണ് ആശുപത്രികളിലേക്ക് ടികില്‍സ തേടിയെത്തി കൊണ്ടിരിക്കുന്നത്. 90 കേസുകള്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു.
Post Your Comments