Latest NewsIndia

സമ്പൂര്‍ണ്ണ സംസ്ഥാന പദവി കെെവന്നാല്‍ എല്ലാ വോട്ടര്‍മാരുടെയും കുടുംബത്തിന് വീട് വെച്ച് നല്‍കും – കേജ്‍രിവാള്‍

ന്യൂഡല്‍ഹി:  സമ്പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചാല്‍ ജനങ്ങള്‍ക്ക് വന്‍വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി മുഖ്യമന്ത്രി കേജ്‍രിവാള്‍. പദവി ലഭിച്ചാല്‍ 10 വര്‍ഷത്തിനുള്ളില്‍ എല്ലാ വോട്ടര്‍മാരുടെയും കുടുംബത്തിനു വീടു നല്‍കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ‘എല്ലാ യുവാക്കള്‍ക്കും ജോലി ലഭ്യമാക്കും. കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. പുതിയ സര്‍വകലാശാലകള്‍ ആരംഭിക്കും. അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥരെ ജയിലിലടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണ്ണ സംസ്ഥാന പദവി എന്നാല്‍ അത് സ്ത്രീ സുരക്ഷയും ക്രമസമാധാന പാലനവുമാണ് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഈ കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സാധിക്കുന്നതിന് കാരണമായി അദ്ദേഹം പറയുന്നത് സമ്പൂര്‍ണ്ണ പദവി ലഭിക്കുന്നതോട് കൂടി മോദി സര്‍ക്കാരിന് ഞങ്ങളുടെ ഫയലുകള്‍ കിട്ടില്ല എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button