ഇറ്റാനഗർ: അരുണാചല്‍ പ്രദേശിൽ പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്റെ ബംഗ്ലാവ് കത്തിച്ചു. സംസ്ഥനത്തെ പെർമനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശകൾക്കെതിരെ സമരം നടത്തുന്നതിനിടയില്‍ പോലീസ് വെടിവെയ്പ്പ് നടത്തികയും അതില്‍ ഔരാള് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചൗനാ മെയ്ന്റെ വീട് കത്തിച്ചത്.
അതേസമയം സംഭവം നടക്കുന്പോള് അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ ഇറ്റാനഗറിൽനിന്നും നാംസായി ജില്ലയിലേക്ക് മാറിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പ്രതിഷേധക്കാര്‍ ജില്ലാ കമ്മീഷണറുടെ വസതി കൊള്ളയടിക്കുയും തകർക്കുകയും ചെയ്തു.അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇറ്റാനഗറിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
Post Your Comments