ന്യൂ ഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. കാഷ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യമുന്നയിക്കാന്‍ രാഹുലിനെന്തവകാശമാണുള്ളത്. ഇനി അങ്ങനെ ചോദിച്ചാല്‍ തന്നെ കാഷ്മീരിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണക്കാരന്‍ രാഹുലിന്റെ മുത്തച്ഛനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായിരുന്ന നെഹ്റുവായിരുന്നുവെന്ന് ഓര്‍ക്കണം.
പാക് അധീന കാഷ്മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങിയപ്പോള്‍ ആരാണ് ആ നീക്കത്തെ തടഞ്ഞത്. നെഹ്റു മാത്രമാണ് അതിന് ഉത്തരവാദി . കാഷ്മീര്‍ ഇന്ത്യയുടേതാണെന്നും ആര്‍ക്കുമത് നമ്മളില്‍ നിന്ന് പിടിച്ചെടുക്കാനാവില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞതും ബിജെപിക്കാര്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments