വില്ലുപുരം•തമിഴ്‌നാട് വില്ലുപുരം എം.പി എസ്.രാജേന്ദ്രന്‍ റോഡപകടത്തില്‍ മരിച്ചു. എം.പി സഞ്ചരിച്ച എസ്.യു.വി തിണ്ടിവനത്തിന് സമീപം വച്ച് റോഡിലെ മീഡിയനിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെയായുരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഐ.ഐ.എ.ഡി.എം.കെ എം.പി തല്‍ക്ഷണം മരിച്ചു.
ജാക്കംപേട്ടയിലെ ഗസ്റ്റ് ഹൗസില്‍ സുഹൃത്തുക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടമാകുകയും മീഡിയനിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഡ്രൈവറും എം.പിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Post Your Comments