സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ വീടുകളുടെ കൂടിയ തറ വിസ്തീര്‍ണം പെന്‍ഷന് ബാധിക്കില്ല. കൂടാതെ ഇപിഎഫ് പെന്‍ഷന്‍കാരുടെ അര്‍ഹതാ മാനദണ്ഡത്തിലും സര്‍ക്കാര്‍ ഇളവ് വരുത്തി.
സംസ്ഥാനത്ത് അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു മാത്രം പെന്‍ഷന്‍ ഉറപ്പാക്കാനാണ് നേരത്തെ അര്‍ഹതാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്.
1200 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലെന്നായിരുന്നു പ്രധാന നിബന്ധന. എന്നാല്‍ പുതിയ ഉത്തരവില്‍ തറ വിസ്തീര്‍ണം പൂര്‍ണമായി മാനദണ്ഡങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി.
അതുകൂടാതെ പുതിയ അപേക്ഷകരില്‍ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ 600 രൂപ മാത്രമേ ലഭിക്കുള്ളൂവെന്നായിരുന്നു മറ്റൊരു പ്രധാന ഭേദഗതി.
ഇതില്‍ ഇളവ് വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിമാസം 2000 രൂപ വരെ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്കു വിധേയമായി ക്ഷേമപെന്‍ഷന്‍ നല്‍കും.
Post Your Comments