തൃശൂര്‍: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്‍. യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ടീയമാണെന്ന് വൈശാഖന്‍ കുറ്റപ്പെടുത്തി. അതേസമയം കാസര്‍കോട്ടെ കൊലപാതകത്തില്‍ അപലപിക്കാത്ത ഒരു മനുഷ്യനും, എഴുത്തുകാരനും, കലാകാരനും ഉണ്ടാവില്ലെന്ന് വൈശാഖന്‍ പറഞ്ഞു. എന്നിട്ടും അതിന്റെ പേരില്‍ സാഹിത്യ അക്കാദമിയില്‍ അതിക്രമിച്ച് കയറുക എന്നത് രാഷ്ട്രീയത്തിന്റെ ഏറ്റവും താഴ്ന്ന തലമാണെന്ന് വൈശാഖന്‍ പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്‌സ് നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേയ്ക്ക് വാഴപ്പിണ്ടി കൊറിയര്‍ ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
Post Your Comments