KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. തിരുവങ്ങൂരിലാണ് സംഭവം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, ജില്ലാ ജനറൽ സെക്രട്ടറി എം കെ സായീഷ്, എ കെ ജാനിബ്, ഷഫീർ വെങ്ങളം, ഷംനാസ്, കെ എം ആദർശ്, ഷെനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

Read Also: കേരളത്തിൽ സ്വകാര്യ സർവകലാശാല യാഥാർഥ്യമാകുന്നതിൽ വേഗം തീരുമാനമെടുക്കും: മുഖ്യമന്ത്രി

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം റനീഫ് മുണ്ടോത്ത്, യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം ഭാരവാഹികളായ അൻവർ ചിറക്കൽ, അനഫി ഉള്ളൂർ എന്നിവരെ അത്തോളി പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു.

Read Also: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഒരു തരത്തിലുമുള്ള നെഞ്ചുവേദന ഉണ്ടാകില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button