Latest NewsKerala

കരുണാകരന്റേയും കുഞ്ഞിരാമന്റേയും മുഖത്ത് കാര്‍ക്കിച്ച് തുപ്പാനാണ് വന്നത്; സിപിഐഎം നേതാക്കള്‍ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം

കാസര്‍ഗോഡ് സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രംഗത്ത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലും പീതാംബരന്റെ വീട്ടിലും സന്ദർശനത്തിനായി കെ വി കുഞ്ഞിരാമന്‍ എം എല്‍ എ, പി കരുണാകരന്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കൾ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും സ്ത്രീകളും എത്തി.

തങ്ങളുടെ മക്കള്‍ മനസില്‍ ഉള്ളിടത്തോളം കാലം തങ്ങളുടെ പ്രതിഷേധം അവസാനിക്കില്ലെന്നാണ് ഇവിടെയെത്തിയ സ്ത്രീകൾ വ്യക്തമാക്കിയത്. നേതാക്കളെ കാണണമെന്നുള്ള വികാരത്തിലാണ് തങ്ങള്‍ വന്നത്. രാവിലെ മുതല്‍ കാത്തുനില്‍ക്കുകയാണ്. കരുണാകരന്റേയും ഗുണ്ടായിസത്തിന് കൂട്ടുനില്‍ക്കുന്ന കുഞ്ഞിരാമന്റേയും മുഖത്ത് കാര്‍ക്കിച്ച് തുപ്പാനാണ് വന്നത്. അത് താന്‍ ചെയ്തു. ആ ഒരു സംതൃപ്തിയുണ്ടെന്ന് ഒരു വീട്ടമ്മ പറയുകയുണ്ടായി. ഈ തിരക്കിനിടയില്‍ ചൂല് കിട്ടിയില്ലെന്നും, കിട്ടിയിരുന്നെങ്കില്‍ നേതാക്കളുടെ മുഖത്തടിക്കുമായിരുന്നുവെന്നുമാണ് മറ്റൊരു സ്ത്രീ പറഞ്ഞത്. ചേട്ടന്മാര്‍ക്ക് നീതി കിട്ടുന്നത് വരെ പോരാടുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയും പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button